ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഘടക സ്ഥാപനങ്ങൾ

തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങൾ

 

🏥 തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം (CHC)

തലയോലപ്പറമ്പ് പഞ്ചായത്തിലെ പ്രധാന പൊതുജനാരോഗ്യ കേന്ദ്രമാണ് സാമൂഹിക ആരോഗ്യ കേന്ദ്രം. അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ്, മാതൃ-ശിശു സംരക്ഷണം, കുടുംബക്ഷേമ സേവനങ്ങള്‍, സാംക്രമിക രോഗ നിയന്ത്രണം, ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഇവിടെ ലഭ്യമാണ്. പഞ്ചായത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രവുമാണിത്.

🏥 ഗവ. ഹോമിയോ ഡിസ്പന്‍സറി

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഗവ. ഹോമിയോ ഡിസ്പന്സ്റി. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സ, പ്രതിരോധ ചികിത്സ, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ഉപദേശങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ കുറവുള്ളതുമായ ചികിത്സാ സേവനങ്ങളാണ് ഡിസ്പന്‍സറി പ്രധാനമായും നല്‍കുന്നത്.

🌿 ഗവ. ആയുര്‍വേദ ഡിസ്പന്‍സറി

പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ഗവ. ആയുര്‍വേദ ഡിസ്പന്‍സറി പൊതുചികിത്സ, പഞ്ചകര്‍മ്മ ചികിത്സ, ജീവിതശൈലി രോഗ നിയന്ത്രണം, ആരോഗ്യ സംരക്ഷണ പരിപാടികള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

🐄 ഗവ. മൃഗാആശുപത്രി

കന്നുകാലികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗവ. വെറ്റിനറി ആശുപത്രി. രോഗനിര്‍ണയം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ്, മൃഗസംരക്ഷണ സംബന്ധമായ സാങ്കേതിക ഉപദേശങ്ങള്‍ എന്നിവ കര്‍ഷകര്‍ക്കും മൃഗസംരക്ഷകര്‍ക്കും ഇവിടെ നിന്ന് ലഭ്യമാണ്.

🌾 കൃഷിഭവന്‍ തലയോലപ്പറമ്പ്

കര്‍ഷകര്‍ക്ക് സാങ്കേതിക സഹായവും സര്‍ക്കാര്‍ കാര്‍ഷിക പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്രധാന കാര്‍ഷിക സേവന കേന്ദ്രമാണ് കൃഷിഭവന്‍. കാര്‍ഷിക സബ്സിഡികള്‍, വിത്ത് വിതരണം, വിളപരിപാലന പരിശീലനങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം, കര്‍ഷക ക്ഷേമ പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പും ഏകോപനവും കൃഷിഭവന്‍ വഴി നടപ്പാക്കുന്നു. ഗ്രാമീണ കാര്‍ഷിക വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണിത്.

🌊🎣 ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്

മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള്‍ എന്നിവയിൽ സഹായം നൽകുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് ഇതിനായി മത്സ്യ കര്‍ഷക ക്ലബ് പ്രവര്‍ത്തിച്ചു വരുന്നു

🐄 ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്

ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.

👶🏽🏡 സംയോജിത ശിശു വികസന ഓഫീസ്

ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 22 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.

🏢 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.