പെന്‍ഷന്‍ മസ്റ്ററിംഗ് - 2026 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളിലുടെ
അനിത സുഭാഷ്

👩

ജീവചരിത്രം

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്

വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസവും

1978 ജൂൺ 21-ന് ശ്രീ റ്റി. കെ. കുട്ടിയുടെയും, ശ്രീമതി മീനാക്ഷി കുട്ടിയുടെയും 7 മക്കളിൽ ഏഴാമതായി ജനിച്ചു. കല്ലറ ഗവ. എൽ.പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

തുടർന്ന് മാന്നാനം കെ.ഇ. കോളേജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും, നവാഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിൽ നിന്ന് സ്റ്റെനോഗ്രാഫി പഠനവും ഇംഗ്ലീഷ്, മലയാളം, ടൈപ്പ് റൈറ്റിങ് KGT എക്സാമിനേഷനും പാസ്സായി.

പൊതുപ്രവർത്തന രംഗത്തെ സേവനം

21-ാം വയസിൽ

നവഭാരത് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രാക്ടീസ് ചെയ്യുമ്പോൾ തന്റെ 21-ാം വയസിൽ കല്ലറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.

2000 – 2005

കല്ലറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചു.

02 മേയ് 2004

തലയോലപ്പറമ്പ് ആറുപറയിൽ ശ്രീ സുബാഷുമായി വിവാഹിതയായി.

2009 മുതൽ

കുടുംബശ്രീ, CDS, ADS തലങ്ങളിൽ പ്രവർത്തിച്ച് വീണ്ടും പൊതുപ്രവർത്തന രംഗത്ത് സജീവമായി.

2020 – 2025

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് മെമ്പറായി സേവനമനുഷ്ഠിച്ചു.

2025 മുതൽ

2025-ൽ വീണ്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ചു വരുന്നു.

നിലവിലെ പൊതുപ്രവർത്തനം

2025-ൽ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പൊതുപ്രവർത്തന രംഗത്ത് സേവനമനുഷ്ഠിച്ചു വരുന്നു.

കുടുംബം

മക്കൾ
ഐശ്വര്യ സുബാഷ് 
അനശ്വര സുബാഷ് 
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്