മീഡിയ സെന്‍റർ
ദുരിതാശ്വാസ ക്യാമ്പ് 2026 – തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
മുഖ്യമന്ത്രിയുടെ സന്ദർശനം & വനിതാ മെമ്പർമാരുടെ മാതൃകാപരമായ പ്രവർത്തനം
തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ. ക്യാമ്പിലെ പാചക ചുമതല സ്വയം ഏറ്റെടുത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ജനപ്രതിനിധികളെയും വനിതാ പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും സംതൃപ്തി രേഖപ്പെടുത്തി സന്ദർശക ബുക്കിൽ കുറിച്ച വരികൾ:
"ക്യാമ്പിലെത്തി. നന്നായി നടക്കുന്നു എന്ന് കണ്ടതിൽ സന്തോഷം."




