സ്ഥാപന ഘടന
ഉത്തരവാദിത്വങ്ങളും അധികാരങ്ങളും
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ചുമതലകൾ
1. ഗ്രാമപഞ്ചായത്ത് കമ്മിറ്റി
- കേരള പഞ്ചായത്ത് രാജ് നിയമത്തിലെ പട്ടിക 3 ല്‍ വിവരിച്ചിട്ടുള്ള ചുമതലകള്‍.
- പഞ്ചായത്തിന്റെ പരിഗണനയ്ക്ക് വരുന്ന അജണ്ടകളില്‍ സെക്രട്ടറിയുടെ നിയമോപദേശം കൂടി പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കുക.
- പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പരിഗണിച്ച് അംഗീകരിക്കാവുന്നവ അംഗീകരിക്കുക.
- വിവിധ ഘടക സ്ഥാപനങ്ങളുടേയും പഞ്ചായത്ത് കാര്യാലയത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
- കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കുകയും ആയവ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
2. സ്റ്റിയറിംഗ് കമ്മിറ്റി
ഘടന: പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ അടങ്ങിയ സമിതി.
- പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാക്കുക.
- പദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും മുന്‍ഗണനകള്‍ തീർക്കുക, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക.
- സ്റ്റാന്റിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക.
- പഞ്ചായത്ത് ചുമതലയേല്‍പ്പിക്കുന്ന മറ്റു വിഷയങ്ങള്‍ നടപ്പിലാക്കുക.
3. പ്രസിഡൻ്റ്
- പഞ്ചായത്തിന്റേയും ഗ്രാമസഭകളുടേയും യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുക.
- ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
- 10000 രൂപ വരെയuളള ചെലവുകള്‍ നടത്തുക.
- പഞ്ചായത്തിന്റെ ചെലവുകള്‍ അധികൃതമാക്കുക.
- പഞ്ചായത്ത് പാസ്സാക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലuറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളിലെ തൊഴിലാളികളുടെ വേതനം ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് അയക്കുക.
4. സെക്രട്ടറി
- പഞ്ചായത്ത് പരിഗണിക്കുന്ന വിഷയങ്ങളില്‍ സെക്രട്ടറിയുടെ വ്യക്തമായ അഭിപ്രായം പറയുക.
- പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക.
- പ്രസിഡന്റോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ചെലവുകള്‍ ചെയ്യുക.
- പഞ്ചായത്തിന്റെ കീഴില്‍ ജോലി എടുക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക.
- ചെലവുകള്‍ക്ക് ഉള്ള ചെക്കുകള്‍ ഒപ്പിട്ടു നല്‍കുക.
- ജനന മരണ വിവാഹ രജിസ്ട്രര്‍ ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പുവെയ്ക്കുക.
- വിവരാവകാശ നിയമ പ്രകാരമുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന ചുമതല നിര്‍വ്വഹിക്കുക.
- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള വേതനം എഫ്.റ്റി.ഒ. ജനറേറ്റ് ചെയ്ത് പ്രസിഡന്റിന്റെ ലോഗിനിലേക്ക് അയയ്ക്കുക.
- गुണമേന്മാ നിര്‍വ്വഹണ സംവിധാനത്തിനാവശ്യമായ എല്ലാ പ്രക്രിയകളും നിശ്ചയിക്കുകയും, നടപ്പിലാക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഗുണമേന്മാ നിര്‍വ്വഹണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉന്നത നിര്വ്വാഹകര്ക്ക് വിവരങ്ങള്‍ പ്രവര്‍ത്തന പുരോഗതിക്കുതകുന്ന രീതിയില്‍ നല്കിക്കൊണ്ടിരിക്കുക.
- ഗുണഭോക്താവിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധം എല്ലാ ജീവനക്കാരിലും നിലനിര്‍ത്തുക.
5. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:
പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുക; കെട്ടിട നികുതിയിന്മേലുള്ള അപ്പീലുകള്‍ പരിഗണിച്ച് തീരുമാനമെടുക്കുക; കെട്ടിട നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുക; ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുക; വാര്‍ഷിക ബജറ്റ് പാസ്സാക്കുക; വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് അംഗീകരിക്കുക; എല്ലാ മാസവും അക്കൗണ്ട്സ് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുക; 25000 രൂപ വരെയുള്ള ചെലവുകള്‍ക്ക് ഭരണാനുമതി നല്‍കുക; മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യലും സമയബന്ധിതമായി നടപ്പിലാക്കലും.
6. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:
വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുക; കാര്‍ഷിക-മൃഗസംരക്ഷണ-മത്സ്യബന്ധന-പൊതുമരാമത്ത് മേഖലകളിലെ പ്രോജക്ടുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക; കൃഷിഭവന്, മൃഗാشുപത്രി, മത്സ്യഭവന് എന്നിവയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക; തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തുക; മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യലും, സമയബന്ധിതമായി നടപ്പിലാക്കലും; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് മോണിറ്റര്‍ ചെയ്യുക.
7. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:
അംഗനവാടികളുടെ നടത്തിപ്പ്; ബഡ്സ് സ്കൂളിന്റെ നടത്തിപ്പ്; കുടുംബശ്രീയുടെ മോണിറ്ററിംഗ്; ആശ്രയ പദ്ധതിയുടെ നിര്‍വ്വഹണം; ദാരിദ്ര്യലഘൂകരണ പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം; മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യലും, സമയബന്ധിതമായി നടപ്പിലാക്കലും.
8. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി:
യു.പി., എല്‍.പി. സ്കൂളുകളുടെ നടത്തിപ്പ്; സാംസ്കാരിക കേന്ദ്രങ്ങളുടേയും ലൈബ്രറികളുടേയും നടത്തിപ്പ്; തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം; പഞ്ചായത്ത് ലൈബ്രറിയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക; സബ് സെन्ററുകള്, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ എന്നിവയുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക; കേരളോത്സവത്തിന്റെ നടത്തിപ്പ്; മേല്‍ വിഷയങ്ങള്‍ സംബന്ധിച്ച പ്രോജക്ടുകള്‍ ആസൂത്രണം ചെയ്യലും, സമയബന്ധിതമായി നടപ്പിലാക്കലും.
9. അസിസ്റ്റന്റ് സെക്രട്ടറി
- തൊഴിലുറപ്പ് പദ്ധതി വേതന വിതരണം സമയപരിധിക്കുള്ളില്‍ നടക്കുമെന്ന് ഉറപ്പുവരുത്തുക, ഫയല്‍ ട്രാക്കിംഗ്, MIS ഡാറ്റ എന്‍ട്രി യഥാസമയം ഉറപ്പാക്കുക.
- തൊഴിലുറപ്പ് പദ്ധതി പണിസ്ഥലങ്ങളില്‍ തൊഴിലാളികള്‍ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക.
- തൊഴിലുറപ്പ് സംബന്ധിച്ച പരാതികളില്‍ തീരുമാനങ്ങളെടുക്കുക, മറുപടികള്‍ അയയ്ക്കുക.
- സ.ഉ.(എം.എസ്.) 218/13/തസ്വഭവ പ്രകാരമുള്ള ജോലികള്‍ക്കു പുറമേ പഞ്ചായത്ത് ഏല്‍പ്പിക്കുന്ന മറ്റ് ജോലികളും നിര്‍വ്വഹിക്കുക.
- ആസ്തികളുടെ വിവരങ്ങള്‍ ആസ്തി രജിസ്റ്ററിലും സാംഖ്യ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിലും ബാലന്‍സ് ഷീറ്റിലും സമയബന്ധിതമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക.
- ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ രജിസ്ട്രേഷന് ഓഫീസറായി പ്രവര്‍ത്തിക്കുകയും MGNREGS ബില്ലുകളും വൗച്ചറുകളും അംഗീകരിക്കുകയും ചെയ്യുക.
- പഞ്ചായത്തിലെ വ്യവഹാരങ്ങള്‍ സ്യൂട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തി യഥാസമയം നടപടി സ്വീകരിക്കുന്നതിന് മേല്‍നോട്ടം വഹിക്കുക.
- കോടതി വ്യവഹാരം, ഓംബുഡ്സ്മാന്, മനുഷ്യാവകാശം, ട്രൈബ്യൂണല്‍, വിവരാവകാശ കമ്മീഷന് പരാതികളിൽ കേസുകള്‍ക്കാവശ്യമായ രജിസ്റ്ററുകള്‍, പ്രമാണങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിന് സൂക്ഷ്മ മേല്‍നോട്ടം വഹിക്കുക. സെക്രട്ടറി പ്രത്യേകം നിഷ്കര്‍ഷിക്കാത്ത പക്ഷം ബന്ധപ്പെട്ടിടങ്ങളില് ഹാജരാവുക.
- പ്രതിമാസ കോണ്‍ഫറന്‍സുകള്‍ക്കും അവലോകന യോഗങ്ങൾക്കും ആവശ്യമായ റിപ്പോര്‍ട്ടുകൾ നിശ്ചിത യോഗത്തിന് 2 ദിവസം മുമ്പ് ലഭ്യമാക്കി സാക്ഷ്യപ്പെടുത്തി സെക്രട്ടറിക്ക് സമര്‍പ്പിക്കുക.
- സാക്ഷരതാ f&a ആയി പ്രവര്‍ത്തിക്കുകയും സാക്ഷരതാ പ്രോജക്ടുകള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ മേല്‍നോട്ടം വഹിക്കുക.
- കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസറായും അക്ഷയ പഞ്ചായത്ത്തല കോ-ഓര്‍ഡിനേറ്ററായും പ്രവർത്തിക്കുക.
10. ജൂനിയര്‍ സൂപ്രണ്ട്
- കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഓഫീസിൻ്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് സെക്രട്ടറിയെ സഹായിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ പിന്തുണാസംവിധാനം നല്‍കുകയും ചെയ്യുക.
- സ.ഉ (G.O.(MS) 123/2009/LSGD) പ്രകാരം ഫ്രണ്ട് ആഫീസിന്റെ മേല്‍നോട്ടം വഹിക്കുക.
- ജനന-മരണ രജിസ്ട്രേഷന് സബ് രജിസ്ട്രാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷൻ ആഫീസര്‍, അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്ട്രാർ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുക.
- ലഭിക്കുന്ന എല്ലാവിധ അലോട്ട്മെന്റുകളും ഇനീഷ്യല്‍ ചെയ്ത് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക.
- നികുതി പിരിവ് സംബന്ധിച്ച് പിരിവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രതിവാര ടാര്‍ജറ്റ് നിശ്ചയിക്കുകയും ചെയ്യുക.
- പഞ്ചായത്ത് വാഹനത്തിന്റേയും ലോഗ് ബുക്കിന്റെയും സൂക്ഷിപ്പുകാരനായി പ്രവര്‍ത്തിക്കുക.
- പഞ്ചായത്ത് യോഗത്തിലേക്ക് ആവശ്യമുള്ള അജണ്ടകള്‍ ക്രമീകരിച്ച് ആവശ്യമായ രേഖകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കി സെക്രട്ടറിക്ക് നല്‍കുക.
- സെക്ഷനുകളില്‍ നിന്നും ലഭിക്കുന്ന ഫയലുകള്‍ പരിശോധിച്ച് ചുരുക്കൊപ്പ് വച്ച് സെക്രട്ടറിക്ക്/അസിസ്റ്റന്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കുക.
- ജീവനക്കാരുടെ സേവന പുസ്തകങ്ങള്‍, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, മൂവ്മെന്റ് രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍ എന്നിവയുടെ കസ്റ്റോഡിയനായിരിക്കുക. അറ്റന്‍ഡന്‍സ് പ്രതിദിനം പരിശോധിച്ച് ക്ലോസ് ചെയ്യുക.
- പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് വ്യക്തിപരമായി വരുന്നതൊഴികെയുള്ള തപാലുകള്‍, മണി ഓര്‍ഡറുകള്‍, ഡിഡി, ചെക്കുകള്‍ എന്നിവ സ്വീകരിക്കുകയും വിതരണം ഉറപ്പാക്കുകയും ചെയ്യുക.
- ക്ലാര്‍ക്കുമാരുടെ പേഴ്സണല്‍ രജിസ്റ്ററുകള്‍ മാസത്തില്‍ ഒരിക്കലും, പെന്‍ഡിംഗ് ഫയലുകള്‍ ആഴ്ചയില്‍ ഒരിക്കലും പരിശോധിച്ച് റിപ്പോര്‍ട്ട് സെക്രട്ടറിക്ക് സമര്‍പ്പിക്കുക.
- പ്രമാണങ്ങള്‍, മൂല്യവത്തായ രേഖകള്‍, രസീത് പുസ്തകങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍, നിക്ഷേപ സാക്ഷ്യപത്രങ്ങള്‍, ജനന-മരണ-വിവാഹ രജിസ്റ്ററുകള്‍ എന്നിവയുടെ സൂക്ഷിപ്പിന് നേരിട്ടുത്തരവാദിയായിരിക്കുക.
- ഓരോ സെക്ഷനും ആവശ്യമായ രജിസ്റ്ററുകള്‍ യഥാസമയം എഴുതി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് റാന്‍ഡം പരിശോധന നടത്തി ചെക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തുക. ഓഡിറ്റ് റിപ്പോര്ട്ടുകളിന്മേല് നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുക.
11. അക്കൗണ്ടന്റ്
റഫറൻസ്: സ.ഉ.(എം.എസ്)150/2009/തസ്വഭവ, സ.ഉ.(എം.എസ്.)128/2011/തസ്വഭവ ഉത്തരവുകൾ പ്രകാരമുള്ള ചുമതലകൾ.
- കേരള പഞ്ചായത്ത് അക്കൗണ്ട് ചട്ടങ്ങള്‍ പ്രകാരം കെസ്മാർട്ട് സോഫ്റ്റ് വെയറില്‍ ആവശ്യമായ എന്‍ട്രികള്‍ രേഖപ്പെടുത്തി പ്രിന്റുകള്‍ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുക.
- ആഫീസിലെ എല്ലാ കളക്ഷന്‍ തുകയും പിന്‍വലിക്കുന്ന തുകയും യഥാസമയം അടയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
- കാഷ്ബുക്ക്, ഡേ-ബുക്ക്, പെയ്മെന്റ് വൗച്ചറുകള്‍ എന്നിവ വൈകുന്നേരം 4.30 നകം പ്രിന്റെടുത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കുക. ബാങ്ക്/ട്രഷറി അക്കൗണ്ടുകൾ അതത് മാസാവസാനത്തില്‍ റീകണ്‍സിലിയേഷന്‍ നടത്തുക.
- വാര്‍ഷിക ബഡ്ജറ്റ്, ഭരണ റിപ്പോര്‍ട്ട്, വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് (മെയ് 15 നകം) തയ്യാറാക്കി ലോക്കൽ ഫണ്ട് ഓഡിറ്റിന് സമർപ്പിക്കുക.
- പെര്‍ഫോര്‍മന്‍സ്, ലോക്കല്‍ ഫണ്ട്, എ.ജി. ഓഡിറ്റ് ടീമുകള്‍ക്ക് നോഡൽ ഓഫീസറായി പ്രവർത്തിക്കുക.
- സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന വര്‍ക്ക്, എസ്റ്റാബ്ലിഷ്മെന്റ്, കണ്ടിജന്‍സി ബില്ലുകള്‍ ചട്ടപ്രകാരമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
- ഇന്‍കം ടാക്സ്/വാറ്റ് ടാക്സ് ഡിഡക്ഷന് ആന്റ് സോഴ്സ് (TDS) റിട്ടേണുകള്‍ യഥാസമയം ഫയൽ ചെയ്യുക.
- ഓരോ മാസത്തേയും വൗച്ചറുകള്‍ പ്രത്യേകമായി ബൈന്‍ഡു ചെയ്ത് സൂക്ഷിക്കുക (വൗച്ചറുകള്‍ നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വ്യക്തിപരമായി ഉണ്ടായിരിക്കുന്നതാണ്).
12. സീനിയര്‍ ക്ലാര്‍ക്ക് / ക്ലാര്‍ക്ക് & കാഷ്യര്‍
സീനിയർ ക്ലാർക്ക് / ക്ലാർക്ക് ചുമതലകൾ:
നടപ്പ് ഫയൽ, നോട്ട് ഫയൽ, തൻകാര്യ പതിവേട് (Personal Register) കൃത്യമായി സൂക്ഷിക്കുക. ഫീൽഡ് അന്വേഷണ റിപ്പോർട്ടുകൾ നൽകുക. നിയമസഭ ചോദ്യങ്ങൾക്ക് 24 മണിക്കൂറിനകവും, അടിയന്തിര പരാതി സെല്ലുകൾക്ക് 48 മണിക്കൂറിനകവും മറുപടി തയ്യാറാക്കുക. നികുതികൾ 100% പിരിച്ചെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ദൈനംദിന കളക്ഷൻ വൈകുന്നേരം 3.30-ന് മുമ്പ് കാഷ്യറെ ഏൽപ്പിച്ച് ഒപ്പ് വാങ്ങുക. വാർഡുകളിലെ ട്രേഡേഴ്സ് ലിസ്റ്റ് (ഏപ്രിൽ 15), ഇൻസ്റ്റിറ്റ്യൂഷൻ ലിസ്റ്റ് (ഏപ്രിൽ 30) തയ്യാറാക്കുക.
കാഷ്യർ ചുമതലകൾ:
ദൈനംദിന നികുതികൾ, ഫീസുകൾ സ്വീകരിച്ച് രസീത് നൽകുക. കളക്ഷനുകൾ വൈകുന്നേരം 3.00 മണിക്ക് അവസാനിപ്പിച്ച് ക്ലാർക്കുമാരിൽ നിന്നും തുക ഏറ്റെടുക്കുക. വരവ് തുക ഡിനോമിനേഷൻ സഹിതം വൈകുന്നേരം 4.30-ഓടെ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ക്യാഷ് ചെസ്റ്റിൽ വെക്കുക. വരവ് തുകകൾ തൊട്ടടുത്ത ദിവസം 11.00 മണിക്ക് മുമ്പ് ബാങ്ക് അക്കൗണ്ടിൽ ഒടുക്കുക. ശമ്പളം, ഓണറേറിയം, ബത്തകൾ വിതരണം ചെയ്യുക.