ഒറ്റനോട്ടത്തില്‍
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ / At a Glance
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വടയാര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വികസന മേഖലകളിലും ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ ഒരു ജീവിതസാഹചര്യം ഒരുക്കുന്നതിനും, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അത്യുജ്ജലമായ മുന്നേറ്റം കൈവരിക്കുന്നതിനും, മികച്ച പാശ്ചാത്തല സൌകര്യങ്ങളും, മാലിന്യസംസ്ക്കരണ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
അടിസ്ഥാന വിവരങ്ങൾ
| സ്ഥലം | തലയോലപ്പറമ്പ്, വൈക്കം താലൂക്ക്, കോട്ടയം |
| വില്ലേജ് | വടയാർ |
| ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
| ജില്ല | കോട്ടയം |
| വാർഡുകൾ | 17 |
ഭരണ / മണ്ഡല വിവരങ്ങൾ
| നിയമസഭ മണ്ഡലം | വൈക്കം |
| ലോകസഭ മണ്ഡലം | കോട്ടയം |
| ജില്ലാ പഞ്ചായത്ത് | വെള്ളൂർ, കടുത്തുരുത്തി |
| ബ്ലോക്ക് ഡിവിഷൻ | തലയോലപ്പറമ്പ്, പൊതി, ആപ്പാഞ്ചിറ |
അതിരുകൾ
വടക്ക് മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്
തെക്ക് കല്ലറ, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് കടുത്തുരുത്തി, വെള്ളൂർ, മുളക്കുളം ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് ഉദയനാപുരം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവര കണക്കുകൾ
വിസ്തീർണ്ണം 21.12 ച.കി.മി.
ജനസംഖ്യ (2011 സെൻസസ്)
22,571
സാക്ഷരത 90%
SC കുടുംബങ്ങൾ 4,250
ST കുടുംബങ്ങൾ 29
സംക്ഷേപം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യ വികസനം, ജനക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സജീവ തദ്ദേശ ഭരണ സ്ഥാപനമാണ്.